ഡിഎംഎ യാത്രയയപ്പ് നല്‍കി
Wednesday, February 3, 2016 7:15 AM IST
ന്യൂഡല്‍ഹി : ഡല്‍ഹി മലയാളി അസോസിയേഷന്‍, മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയയുടെ ആദ്യകാല അംഗവും കഴിഞ്ഞ 30 വര്‍ഷക്കാലമായി ഏരിയയിലെ സജീവ പ്രവര്‍ത്തകനുമായ പി. പ്രേമരാജനു യാത്ര അയപ്പ് നല്‍കി. ചടങ്ങില്‍ ഡിഎംഎ കേന്ദ്രക്കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി.കേശവന്‍ കുട്ടി പൊന്നാട അണിയിച്ചു. ഏരിയ സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിഎംഎ കേന്ദ്രക്കമ്മിറ്റി നിര്‍വാഹക സമിതി അംഗം പി. എന്‍ . ഷാജി, ഏരിയ ട്രഷറര്‍ സദാനന്ദന്‍, ഏരിയ നിര്‍വാഹക സമിതി അംഗങ്ങളായ ഇ.കെ. ശശിധരന്‍, വാസന്തി ജനാര്‍ദ്ദനന്‍, ഷൈലജാ ശശിധരന്‍, സന്തോഷ് കുമാര്‍, ജോബ് കോശി കൂടാതെ ഡി.എം.എ.യുടെ മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി