പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ തിരുനാള്‍ ഫെബ്രുവരി ഏഴിന്
Monday, February 1, 2016 10:15 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ ഉണ്ണിമിശിഹായുടെ തിരുനാള്‍ ഫെബ്രുവരി ഏഴിനു സമാപിക്കും.

തിരുനാളിനു മുന്നോടിയായി ജനുവരി 28 മുതല്‍ തുടങ്ങിയ നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോസഫ് അറയ്ക്കല്‍ സിഎസ്ടി, ഫാ. ജോബ് തോണക്കര വിസി, ഫാ. ജോസ് തൈയില്‍, ഫാ. അനൂപ് നരിമറ്റത്തില്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ഫെബ്രുവരി രണ്ടിനു (ചൊവ്വ) നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. മഠത്തിച്ചിറ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

അഞ്ചിനു (വെള്ളി) വൈകുന്നേരം ഏഴിനു ഫരീദാബാദ് രൂപത ചാന്‍സലര്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. ആറിന് (ശനി) വൈകുന്നേരം നാലിനു നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ലിജോ തളിയത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവകദിനവും സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാള്‍ ദിനമായ ഏഴിനു (ഞായര്‍) വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ടിയോ കൊച്ചുകാവുംപുറത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. രാജന്‍ പുന്നയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു പ്രദക്ഷിണം, ബാന്‍ഡുമേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്