ഷെഫീല്‍ഡില്‍ ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍
Friday, January 29, 2016 8:42 AM IST
ലണ്ടന്‍: നോമ്പുകാല ഒരുക്കത്തിന്റെ ഭാഗമായി ഷെഫീല്‍ഡില്‍ അതിരമ്പുഴ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ നേതൃത്വം നല്‍കുന്ന 'കെയ്റോസ് റിട്രീറ്റ്' ടീം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍ ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് പള്ളിയില്‍ (ആമൃിഹെല്യ ഞീമറ,ട5 0ഝഎ) നടക്കും.

പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരും ശുശ്രൂഷകളില്‍ സംബന്ധിക്കും.

വിശുദ്ധ കുര്‍ബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, കുട്ടികള്‍ക്കുള്ള പ്രത്യേക ധ്യാനം തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും.

ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ഫാ. ബിജു കുന്നക്കാട്ട് ഏവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍