നോട്ടിംഗ്ഹാമില്‍ മാര്‍ത്തോമ കുര്‍ബാന ജനുവരി 31ന്
Wednesday, January 27, 2016 10:01 AM IST
ബര്‍മിംഗ്ഹാം: മിഡ്ലാന്റ്സിലെ ഹെര്‍മോന്‍ മാര്‍ത്തോമ ഇടവകയുടെ നേതൃത്വത്തില്‍ ജനുവരി 31ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് നോട്ടിംഗ്ഹാമില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു. ഇടവക വികാരി റവ. വിനോജ് വര്‍ഗീസ് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.

നോട്ടിംഗ്ഹാം, ഡാര്‍ബി, ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ് തുടങ്ങി സമീപ പ്രദേശങ്ങളിലുള്ള വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: റവ. വിനോജ് വര്‍ഗീസ് 07825988500, എം.ടി. ജോര്‍ജ് 01332349623.

പള്ളിയുടെ വിലാസം: ഏൃമിഴലീീംറ ങലവീേറശ ഇവൌൃരവ, ഏൃമിഴലീീംറ ഞീമറ, ചീശിേേഴവമാ ചഏ8 2ടഖ.

റിപ്പോര്‍ട്ട്: ജിബോയ് ജോര്‍ജ്