കാര്‍ മോഷണം പോയതായി പരാതി
Monday, January 25, 2016 9:20 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് പബ്ളിക് സ്കൂളിനു സമീപം സഫ്ദര്‍ജംഗ് എന്‍ക്ളേവില്‍ പാര്‍ക്കു ചെയ്തിരുന്ന മലയാളിയായ വി.പി. പ്രിന്‍സിന്റെ ഉടമസ്ഥതയിലുള്ള 2007 മോഡല്‍ സാന്‍ട്രോ കാര്‍ മോഷണം പോയതായി പരാതി ലഭിച്ചു.

ജനുവരി 24ന് ഉച്ചകഴിഞ്ഞ് ഒന്നിനും രണ്ടിനും ഇടയ്ക്കാണ് മോഷണം നടന്നത്.

ഉഘ 3ഇ അജ 7839 എന്ന ഡല്‍ഹി രജിസ്ട്രേഷന്‍ നമ്പരിലുള്ളതാണ് കാര്‍.

കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിയുടെ ഭാര്യയുടെ എച്ച്ടിസി സ്മാര്‍ട്ട് ഫോണ്‍ മൈബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

സഫ്ദര്‍ജംഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവരങ്ങള്‍ക്ക്: 9873880102

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്