വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സുരക്ഷയ്ക്കെത്തിയ സൈനികര്‍ മയക്കുമരുന്നടിച്ചു
Saturday, January 23, 2016 11:08 AM IST
ദാവോസ്: വേള്‍ഡ് ഇക്കണോമിക് ഫോറം നടക്കുന്ന ദാവോസില്‍ സുരക്ഷാ ജോലികള്‍ക്കെത്തിയ സ്വിസ് സൈനികര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നു വെളിപ്പെടുത്തല്‍.

ഡ്യൂട്ടി സമയത്ത് കാനബിസും കൊക്കെയ്നും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 12 സൈനികരെ തിരിച്ചയച്ചതായി സ്വിസ് സൈന്യം തന്നെയാണ് അറിയിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മിലിറ്ററി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആകെ 4500 സ്വിസ് സൈനികരാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍