ജര്‍മനിയിലെ മാനഭംഗ കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു
Saturday, January 23, 2016 11:06 AM IST
ബെര്‍ലിന്‍: മാനഭംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ബ്രൂവറി സന്ദര്‍ശനത്തിനിടെയാണ് പ്രതി രക്ഷപെട്ടത്.

പീറ്റര്‍ ബ്രീഡെന്‍ബാച്ച് എന്ന അമ്പത്തെട്ടുകാരനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് പോലീസ്. 188 സെന്റീമീറ്ററാണ് ഇയാളുടെ ഉയരം. മെലിഞ്ഞ ശരീരം, മീശയുണ്ട്.

രക്ഷപെടുന്ന സമയത്ത് കറുത്ത ബൂട്ട്സും കാക്കി കാര്‍ഗോ ട്രൌസറും നീല മിലിറ്ററി സെറ്ററുമാണ് ധരിച്ചിരുന്നത്. ഡയബറ്റിക് രോഗിയായ ഇയാള്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍