'മന്നാപേടകം' റിലീസിംഗിന്റെ അമ്പതാം ദിനം ആഘോഷിച്ചു
Saturday, January 23, 2016 8:49 AM IST
ചങ്ങനാശേരി: ഫാ. ഷാജി തുമ്പേചിറയില്‍ രചിച്ച നാലാം മരിയന്‍ ആല്‍ബമായ മന്നാപേടകം റിലീസിംഗിന്റെ അമ്പതാം ദിനാഘോഷം ആഘോഷിച്ചു.

അയ്യായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ച ഫാ. ഷാജി തുമ്പേചിറയിലിന്റെ പുതിയ മരിയന്‍ ഗാനങ്ങള്‍ മനുഷ്യമനസുകളില്‍ പുതിയ പ്രത്യാശയ്ക്കു വഴി തെളിക്കുമെന്ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

താന്‍ പാടിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും പോപ്പുലറായവയും തനിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഗാനങ്ങള്‍ ലഭിച്ചത് ഷാജി അച്ചനിലൂടെയാണെന്നും ഏറ്റവും പുതിയ ആല്‍ബമായ മന്നാപേടകത്തിലെ മരിയന്‍ ഗാനങ്ങള്‍ ഇതിനകം തന്നെ ശുശ്രൂഷകളിലും മറ്റും സൂപ്പര്‍ ഹിറ്റായി എന്നറിയുന്നതില്‍ സന്തോഷമുണ്െടന്നും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

ചടങ്ങില്‍ ഫാ. ഷാജി തുമ്പേചിറയില്‍, സെലിബ്രന്റ്സ് ഇന്ത്യ ഭാരവാഹി സന്തോഷ് കെ. മാത്യു. ഷൈമോന്‍ തോട്ടുങ്കല്‍, ഷെല്ലി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.