യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം: ബ്രിട്ടന്‍ വ്യവസായികളുടെ പിന്തുണ തേടുന്നു
Friday, January 22, 2016 9:12 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ ബ്രിട്ടന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യവസായ പ്രമുഖരുടെ പിന്തുണ അഭ്യര്‍ഥിച്ചു.

ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ ഈ വിഷയം രാഷ്ട്രീയ നേതാക്കളുമായും വ്യവസായ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുന്നോടിയായി കാര്യങ്ങള്‍ ബ്രിട്ടന് അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണു കാമറോണ്‍.

ഇതിനിടെ, ദാവോസ് ഉച്ചകോടി കഴിഞ്ഞാലുടന്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കണമെന്ന് ചില മന്ത്രിമാര്‍ കാമറോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍