ഡെന്‍മാര്‍ക്കില്‍ പോര്‍ക്ക് വിവാദം
Thursday, January 21, 2016 9:59 AM IST
കോപ്പന്‍ഹേഗന്‍: പൊതു സ്ഥാപനങ്ങളില്‍ പോര്‍ക്ക് വിളമ്പുന്നതു സംബന്ധിച്ച വിവാദം ഡെന്‍മാര്‍ക്കില്‍ ചൂടു പിടിക്കുന്നു. മധ്യ ഡെന്‍മാര്‍ക്കിലെ ടൌണ്‍ കൌണ്‍സില്‍ ഇതിനു അനുമതി നല്‍കിയതോടെയാണു രാജ്യത്ത് പോര്‍ക്ക് വിഷയം ഒരിക്കല്‍ക്കൂടി ചൂടേറിയ ചര്‍ച്ചാവിഷയമാകുന്നത്.

രാജ്യത്തെ പല പൊതു സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും മുസ്ലിംകളുടെ മതവികാരം കണക്കിലെടുത്ത് പോര്‍ക്ക് ഒഴിവാക്കിയിരുന്നു. പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന പേജുകള്‍ സ്റാപ്പിള്‍ ചെയ്താണ് പലയിടങ്ങളിലും ഇപ്പോള്‍ മെനു നല്‍കി വരുന്നത്. ഇതിനെതിരേയാണു ടൌണ്‍ കൌണ്‍സിലിന്റെ നീക്കം.

രാജ്യത്തെ കുടിയേറ്റവിരുദ്ധ ലോബി ഈ നീക്കത്തിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

2013ലാണ് ഇതു സംബന്ധിച്ച വിവാദം ആദ്യം വിവാദം ഉണ്ടാകുന്നത്. അന്നു നഴ്സറികളില്‍ പോര്‍ക്ക് വിളമ്പുന്നതു നിരോധിച്ചതിനെതിരേ ഒരു എംപി പ്രസ്താവനയിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദം പൊട്ടിപുറപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍