ജര്‍മനിയില്‍ ഇന്ത്യന്‍ ടിവി ചാനല്‍ സംപ്രേഷണം തുടങ്ങുന്നു
Thursday, January 21, 2016 9:59 AM IST
ബെര്‍ലിന്‍: പ്രമുഖ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ സീ ടിവി ജര്‍മനിയില്‍ സംപ്രേഷണം തുടങ്ങുന്നു. ജര്‍മനിയില്‍ ടിവി സ്റേഷന്‍ സ്ഥാപിച്ച് വന്‍ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണു പദ്ധതി.

ഈ വര്‍ഷം സമ്മര്‍ മുതല്‍ കേബിള്‍ മുഖേനയും സാറ്റലൈറ്റ് മുഖേനയും ചാനല്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കും. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാവുന്ന ചാനലില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു പുറമെ സാംസ്കാരിക പരിപാടികളും ഉണ്ടാവുമെന്ന് ബോളിവുഡ് ഫിലിം ഫെസ്റിവല്‍ പ്രോഗ്രം ചീഫായ എലിസെ ക്രോമയര്‍ പറഞ്ഞു.

ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹംതന്നെയായിരിക്കും പ്രധാന ടാര്‍ജറ്റ്. 2000 മുതല്‍ ജര്‍മനിയിലെ ഒരു സ്വകാര്യ ചാനല്‍ ബോളിവുഡ് ചിത്രങ്ങള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. ജര്‍മന്‍കാര്‍ക്കും പൊതുവേ ഇപ്പോള്‍ ബോളിവുഡ് ചിത്രങ്ങളോട് കമ്പമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍