എല്‍ദോ മോര്‍ തീത്തോസ് അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു
Wednesday, January 20, 2016 7:28 AM IST
ഡബ്ളിന്‍: നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കല്‍ വികാരി ആര്‍ച്ച്ബിഷപ് എല്‍ദോ മോര്‍ തീത്തോസ് ജനുവരി 22ന് അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നു.

ജനുവരി 22, 23 (വെള്ളി, ശനി) തീയതികളില്‍ ദ്രോഹഡാ സെന്റ് അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പൌലോസ് മോര്‍ അത്താനാസിയോസിന്റെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കും.

24നു(ഞായര്‍) വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും 30നു(ശനി) താല സെന്റ് ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും 31ന് (ഞായര്‍) ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലും എല്‍ദോ മോര്‍ തീത്തോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫെബ്രുവരി ഒന്നിന് സ്വദേശത്തേക്കു മടങ്ങും.

റിപ്പോര്‍ട്ട്: പോള്‍ കെ. പീറ്റര്‍