ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനു പുതിയ ഭാരവാഹികള്‍
Tuesday, January 19, 2016 10:24 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബോബി ജോസഫ് വാടപ്പറമ്പില്‍ (പ്രസിഡന്റ്), ഡോ. ബനേഷ് ജോസഫ് (സെക്രട്ടറി), തോമസ് നീരാക്കല്‍ (ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി സുഭ സുധീര്‍, ഡോ. അജാക്സ് മുഹമ്മദ്, ജോസ്കുമാര്‍ ചോലങ്കേരി, അബി മാങ്കുളം എന്നിവരും അഫ്സല്‍ വീട്ടില്‍ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

സാല്‍ബൌ ബൊണാമസിലെ ഹൌസ് നിഡയില്‍ നടന്ന പൊതുയോഗത്തില്‍ സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി കോശി മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ ഡോ.ബനേഷ് ജോസഫ് വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ പരിപാടികളും ഭംഗിയായി നടത്തുന്നതിനുവേണ്ട നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടു കാലാവധി തീര്‍ന്ന 2015 ലെ ഭരണസമിതി പ്രസിഡന്റ് പിരിച്ചുവിട്ടു.

മനോഹരന്‍ ചങ്ങനാത്ത്, ഡോ. ജോര്‍ജ് ജോസഫ്, എന്നിവര്‍ വരണാധികാരികളായിരുന്നു. തോമസ് കടവില്‍ പ്രേട്ടോകോളായി പ്രവര്‍ത്തിച്ചു.