സുബിന്‍ പെരുമ്പള്ളിയുടെ പിതാവ് പി.ടി. ജോസഫ് നിര്യാതനായി
Tuesday, January 19, 2016 8:20 AM IST
ലീഡ്സ്: കുട്ടനാട് സംഗമം മുന്‍ ട്രഷറര്‍ സുബിന്‍ പെരുമ്പള്ളിയുടെ പിതാവ് എടത്വ പെരുമ്പള്ളില്‍ പി.ടി. ജോസഫ് (ജോസുകുട്ടിച്ചായന്‍-72) നിര്യാതനായി. സംസ്കാരം 20ന് (ബുധന്‍) രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

ഭാര്യ: അന്നമ്മ കണ്ണാടി മാംപറമ്പില്‍ കുടുംബാംഗം. മറ്റു മക്കള്‍: സ്മിത, സുനില്‍ (ഇരുവരും കുവൈത്ത്). മരുമക്കള്‍: ജോമോന്‍ ഇത്തത്തറ, സിനി, റോഷന്‍.

പരേതന്‍ ചങ്ങനാശേരി അതിരൂപത പാസ്റര്‍ കൌണ്‍സില്‍ അംഗം, അതിരൂപത മതബോധന കമ്മിറ്റി അംഗം, ഈസ്റേണ്‍ കാത്തലിക് അതിരൂപത കമ്മിറ്റി അംഗം, എടത്വ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി, എടത്വ ലയണ്‍സ് ക്ളബ് അംഗം, വൈഎംസിഎ സെക്രട്ടറി, ഗകഉട കുട്ടനാട് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍