ദൈവകരുണയില്‍ ആശ്രയിക്കുമ്പോള്‍ സഹനങ്ങള്‍ കൃപയായിമാറും: ഫാ. സോജി ഓലിക്കല്‍
Tuesday, January 19, 2016 8:18 AM IST
ബ്രിസ്റോള്‍: ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കുമ്പോള്‍ സഹനങ്ങള്‍ കൃപയായി മാറുമെന്ന് സെഹിയോന്‍ യുകെയുടെ ഡയറക്ടറും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍.

ബ്രിസ്റോളിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളോടൊത്തു ചേര്‍ന്ന് ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ (ഇഉടങഇഇ) നേതൃത്വത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 8.30ന് ആരംഭിച്ച കണ്‍വന്‍ഷനില്‍ ക്ളിഫ്റ്റന്‍ രൂപതയുടെ കീഴിലുള്ള എട്ട് മാസ് സെന്ററുകളില്‍നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നിട്ട കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിച്ച് പൂര്‍ണമായ ദണ്ഡവിമോചനത്തിനുള്ള അവസരം വിനിയോഗിക്കാന്‍ ഫാ. സിറില്‍ ഇടമന വിശ്വാസസമൂഹത്തോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുര്‍ബാനയ്ക്കിടെ നടന്ന വചനശുശ്രൂഷയില്‍ പ്രശസ്ത ബൈബിള്‍ പണ്ഡിതനും ആലുവ ചെറുപുഷ്പ സെമിനാരിയിലെ അധ്യാപകനുമായ ടോണി പഴയകുളം ക്രൈസ്തവ ജീവിതവും കുഞ്ഞാടുമായുള്ള ബന്ധം വിവരിച്ചു. ഓരോ ക്രൈസ്തവനും സഹോദരന്റെ കണ്ണില്‍ ആത്മാര്‍ഥതയോടെ നോക്കുവാനും അവിടെ കരുണയുടെ നിയമം കാണുവാനും ആ നിയമം സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുമുള്ള ബാധ്യതയുണ്െടന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സിറില്‍ ഇടമന, ഫാ. സോജി ഓലിക്കല്‍, ഫാ. ടോണി പഴയകളം, ഫാ. സണ്ണി പോള്‍ എന്നിവര്‍ കാര്‍മികരായി.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടിയുള്ള പ്രത്യേക കുര്‍ബാനകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയ് വയലിലും കാര്‍മികരായി. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി നടത്തപ്പെട്ട പ്രത്യേക സെഷനുകള്‍ക്കു സെഹിയോന്‍ യുകെയുടെയും കിഡ്സ് ഫോര്‍ കിംഗ്ഡത്തിന്റെയും വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.

കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു. ഇഉടങഇഇ ട്രസ്റി ഫിലിപ്പ്, ടഠടങഇഇ ട്രസ്റി ജോണ്‍സന്‍, റോയ് സെബാസ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധാരാളം വോളണ്ടിയര്‍മാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനമായിരുന്നു കണ്‍വന്‍ഷന്റെ വിജയത്തിനു നിദാനമായത്.

റിപ്പോര്‍ട്ട്: ഫിലിപ്പ് ജോസഫ്