ജര്‍മനിയില്‍ അഭയാര്‍ഥികളായ സ്ത്രീകള്‍ക്കും രക്ഷയില്ല
Monday, January 18, 2016 10:05 AM IST
ഡോര്‍ട്ടുമുണ്ട്: പുതുവര്‍ഷപ്പുലരിയില്‍ ലൈംഗിക അതിക്രമം നടത്തിയ അഭയാര്‍ഥികള്‍ ജര്‍മനിയിലെ സ്വൈര്യജീവിതം തകര്‍ക്കുന്നു. ഒടുവിലിതാ ഭിന്നലിംഗക്കാരായ രണ്ട് അഭയാര്‍ഥി സ്ത്രീകള്‍ക്കു നേരെയാണ് അക്രമം കല്ലേറാക്രമണം നടത്തിയത്. മധ്യജര്‍മന്‍ നഗരമായ ഡോര്‍ട്ടുമുണ്ടില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ജാസ്മിന്‍ (36), എലിസ(50) എന്നു പേരുള്ള ഇവരെ ഡോര്‍ട്ടുമുണ്ട് മെയിന്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തുവച്ചാണു കല്ലെറിഞ്ഞത്. കല്ലേറു മാത്രമല്ല അസഭ്യവര്‍ഷവും ആക്രോശവും നടത്തിയെന്നും യുവതികള്‍ പോലീസിനോടു പറഞ്ഞു. തങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ഇവര്‍ സാറ്റ് 1 ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുഖേന വെളിപ്പെടുത്തി.

സംഭവത്തില്‍ പ്രതികളായ മൂന്നു വടക്കന്‍ ആഫ്രിക്കന്‍ യുവാക്കളെ പോലീസ് അറസ്റ് ചെയതു. ഇവര്‍ മൂന്നു പേരും അടുത്തിടെ ജര്‍മനിയില്‍ അഭയാര്‍ഥികളായി എത്തിയവരാണ്. മൂന്നു പേരും 16 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. കസ്റഡിയിലായ ചെറുപ്പക്കാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നുപോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍