കൊളോണില്‍ ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും തിരുനാള്‍ ജനുവരി 17ന്
Saturday, January 16, 2016 10:26 AM IST
കൊളോണ്‍: വിശുദ്ധരായ ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും തിരുനാള്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം ജനുവരി 17 ന്(ഞായര്‍) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ (ട.ഠവലൃലശെമ, അി ട ഠവലൃലശെമ 6, 51067 ഗീലഹി  ) ആണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുക.

ദിവ്യബലിക്കുശേഷം 2015 ല്‍ കമ്യൂണിറ്റിയില്‍ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ ജൂബിലി നിറവില്‍ (25, 30, 35, 40, 45 വര്‍ഷം) എത്തിയ ദമ്പതികളെയും സന്യസ്ത ജീവിതത്തില്‍ വ്രതവാഗ്ദാനത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കും.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 0178 935 3004, ഡേവിസ് വടക്കുംചേരി (കണ്‍വീനര്‍, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍