സ്വിറ്റ്സര്‍ലന്‍ഡില്‍ എക്കോ ഡിസ്കഷന്‍ ഫോറം സിമ്പോസിയം നടത്തി
Tuesday, January 12, 2016 8:31 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ ആനുകാലിക പ്രസക്തവും ശാസ്ത്രീയവും മനുഷ്യപുരോഗതിക്കനുബന്ധവുമായ വിഷയങ്ങളെക്കുറിച്ച് ഗഹനമായ ചര്‍ച്ചകളും പഠനങ്ങളും നടത്തുന്ന എക്കോ ഡിസ്കഷന്‍ ഫോറം പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകളെക്കുറിച്ച് സിമ്പോസിയം നടത്തി.
ബാദന്‍ ഹാളില്‍ നടത്തിയ സിമ്പോസിയം ഏബ്രഹാം ചേന്നംപറമ്പില്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ മാത്യു കുഴിപ്പള്ളില്‍ പ്രബന്ധം അവതരിപ്പിച്ചു.

എന്താണ് പ്രപഞ്ചം?, എന്താണ് ശുുന്യത?, എന്താണ് കറുത്ത എനര്‍ജി?, പ്രപഞ്ചം നമ്മള്‍ കരുതുന്നതുപോലെ ഒന്നു മാത്രമോ? അതോ പല പ്രപഞ്ചങ്ങള്‍ നിലനില്ക്കുന്നുവോ? എങ്കില്‍ എന്താണ് ഭൂമിയുടെ അതിലെ സ്ഥാനം! പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഡതകളെ അന്വേഷിച്ചിറങ്ങിയ മാത്യു കുഴിപ്പള്ളില്‍ അദ്ദേഹത്തിന്റെ കണ്െടത്തലുകള്‍ വേദിയില്‍ പങ്കുവച്ചു.

തുടര്‍ന്നു നടന്ന സിമ്പോസിയത്തോടനുബന്ധിച്ച് ചര്‍ച്ചകളും നടന്നു. അറിവിന്റെ വെളിച്ചമേകിയ ചര്‍ച്ചകളില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യ പങ്കാളികളായി. ജോര്‍ജ് ഓടത്തേക്കല്‍, ജോര്‍ജ് വിമലശേരി, സി.വി. ജോസഫ്, ജുബിന്‍ ജോസഫ്, വര്‍ഗീസ് കുഞ്ഞാപ്പു എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. റീത്ത വിമലശേരി നന്ദി പറഞ്ഞു.

2016-17 വര്‍ഷത്തേയ്ക്കുള്ള കോഓര്‍ഡിനേറ്റര്‍ ആയി ജോര്‍ജ് ഓടത്തേക്കേല്‍ തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍