നോയിഡ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷിച്ചു
Tuesday, December 29, 2015 8:00 AM IST
ന്യൂഡല്‍ഹി: നോയിഡ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ വിപുലമായി രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചു. എന്‍സിഡബ്ള്യുഎയുടെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യസന്ദേശം നല്‍കി.

സംയുക്ത കരോള്‍ ഫ്ളോട്ടില്‍ ഒട്ടകപ്പുറത്തെ മൂന്നു രാജാക്കാന്മാരുടെ ഫ്ളോട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 20 അടി വലിപ്പത്തിലുള്ള ഭീമന്‍ നക്ഷത്രം മുഖ്യാകര്‍ഷണമായിരുന്നു.

പാതിരാ കുര്‍ബാനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ജോസഫ് മുട്ടുപ്ളാക്കല്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്