മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി
Tuesday, December 1, 2015 8:17 AM IST
ഡബ്ളിന്‍: മൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.

സിംഗിള്‍സ് വിഭാഗത്തില്‍ ഗൌതം-റെഡി സഖ്യം, മെയ്ജന്‍ - ഫെബിന്‍ സഖ്യം, മാര്‍ട്ടിന്‍ - ജോജി സഖ്യം ജേതാക്കളായി. ലിന്‍സണ്‍ - ഇളയ് രാജ് സഖ്യം, വിനോദ് - അനൂപ് സഖ്യം, ബിന്‍സണ്‍ - ബെന്‍സണ്‍ സഖ്യം എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

മിക്സഡ് ഡബിള്‍സില്‍ സതീഷ് - പൌള സഖ്യവും സാബു - സിദ്ധാര്‍ഥ് സഖ്യവും ജേതാക്കളായി. സുരേഷ് - നാദിയ, മാര്‍ട്ടിന്‍ - ജോര്‍ജി എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.

ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ സഹകരണത്തോടെ ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍.

വിജയികള്‍ക്ക് മൈന്‍ഡ് ഭാരവാഹികള്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു. ഓസ്കാര്‍ ട്രാവല്‍സ് ആയിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യസ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍