നോയല്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് തോമസ് നിര്യാതനായി
Monday, November 30, 2015 9:13 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറിയും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് മുന്‍ ട്രസ്റിയും ആയിരുന്ന നോയര്‍ ജോര്‍ജിന്റെ പിതാവ് തൊടുപുഴ മ്രാല തെരുവംകുന്നേല്‍ ജോര്‍ജ് തോമസ് (82) നിര്യാതനായി. സംസ്കാരം നവംബര്‍ 30നു (തിങ്കള്‍) മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍.

മറ്റുമക്കള്‍: പരേതയായ ലൌലി, തോമസ് ജോര്‍ജ് (ഓക്സ്ഫോര്‍ഡ്), അനില്‍ ജോര്‍ജ്, ബാബു പോള്‍ (ബംഗളൂരു).

പരേതന്റെ ആത്മശാന്തിക്കായി നോയലിന്റെ വസതിയില്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍