വിയന്നയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
Thursday, November 26, 2015 9:32 AM IST
വിയന്ന: സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 21, 22 (ശനി, ഞായര്‍) തിയതികളിലായി വിയന്നയിലെ എല്ലാ ക്രൈസ്തവ സഭക

ളില്‍നിന്നുമുള്ള വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ്മയില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ശനിയാഴ്ച്ച സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ഫാ. സാല്‍വിന്‍ കണ്ണമ്പിള്ളില്‍ പെരുന്നാള്‍ സന്ദേശം നല്‍കി. പെരുന്നാള്‍ റാസക്കുശേഷം ഭക്തസംഘടനകളുടെ വാര്‍ഷികം ആഘോഷിച്ചു. വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും യൂത്ത് അസോസിയേഷന്‍ അംഗങ്ങളുടെയും വനിതസമാജം പ്രവര്‍ത്തകരുടെയും വിവിധ പരിപാടികള്‍ അരങ്ങേറി. വിയന്ന ഇന്ത്യന്‍ കാത്തലിക് ഇടവകയുടെ വികാരി ഡോ. തോമസ് താണ്ടപ്പിള്ളി, അസി. വികാരി ഫാ. ജോയ് പ്ളാത്തോട്ടം, വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് വികാരി ഫാ. വില്‍സന്‍ പൂവത്തുംമണ്ണില്‍, മോര്‍ ഇവാനിയോസ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ. തോമസ് പ്രശോഭ്, ഫാ. ജോയേല്‍ കോയിക്കര, ഫാ. ബിനോയി ജേക്കബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പള്ളി സെക്രട്ടറി ജോളി തുരുത്തുമ്മേല്‍ നന്ദി പറഞ്ഞു.

ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ജോയേല്‍ കോയിക്കര പെരുന്നാള്‍ സന്ദേശം നല്‍കി.

പെരുന്നാള്‍ ആഘോഷകമ്മിറ്റി അംഗങ്ങളായ ജോളി തുരുത്തുമ്മേല്‍, സോജ ചേലപ്പുറത്ത്, ജോമോന്‍ ചേലപ്പുറത്ത്, സാജു പടിക്കകുടി, ബിനു മാര്‍ക്കോസ്, പ്രദീപ് പൌലോസ്, എല്‍ദോസ് പാല്‍പാത്ത്, ഷാജി ചേലപ്പുറത്ത്, സുനില്‍ കോര, ഡോണി മുറിയാങ്കല്‍, പള്ളി കമ്മിറ്റി അംഗങ്ങളായ യാക്കോബ് പടിക്കക്കുടി, കമാണ്ടര്‍ ജോര്‍ജ് പടിക്കക്കുടി എന്നിവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച ഏവര്‍ക്കും വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍