ബ്ളാഞ്ചര്‍സ്റൌന്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവക ദിനം നവംബര്‍ 28ന്
Thursday, November 26, 2015 9:28 AM IST
ബ്ളാഞ്ചര്‍സ്റൌന്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവക ദിനവും വിശ്വാസ പരിശീലന വാര്‍ഷികവും കുടുംബ യൂണിറ്റുകളുടെ വാര്‍ഷികവും നവംബര്‍ 28 നു (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ജഋഞഋഏഞകചഋട ഏഅഅ ഇഘഡആ (ആഘഅഗഋടഠഛണച ഞഛഅഉ ഉഡആഘകച15) ല്‍ എന്നിവ സംയുക്തമായി ആഘോഷിക്കുന്നു.

ക്ളോണി ലിറ്റില്‍ പീസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് ബെഗ്ളി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ചാപ്ളെയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ ബ്ളാഞ്ചര്‍സ്റൌന്‍ മാസ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി ട്രസ്റിമാരായ ടോമി ജെ. തെക്കേക്കര, ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍