ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകദിനവും ആദ്യകുര്‍ബാന സ്വീകരണവും
Thursday, November 26, 2015 9:20 AM IST
ന്യൂഡല്‍ഹി ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകദിനവും ആദ്യകുര്‍ബാന സ്വീകരണവും നടന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന് ഫാ. ജേക്കബ് നങ്ങേലിമാലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പയസ് മലേകണ്ടത്തില്‍ ഫാ. ജോസ് വട്ടക്കുഴി, ഫാ. തോമസ് തൈശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇടവക ദിനാഘോഷങ്ങള്‍ ഫാ. ജേക്കബ് നങ്ങേലിമാലില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

രാവിലെ 9.30നു തുടങ്ങിയ പരിപാടികള്‍ വൈകുന്നേരം നാലോടെ സമാപിച്ചു. ഉച്ചയ്ക്ക് സ്നേഹവിരുന്നും നടന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന് കുട്ടികളെ ഒരുക്കിയ ഷിജു, റോസമ്മ മാത്യു, കെ. മനോജ്, സിസ്റര്‍ നവ്യ, സിസ്റര്‍ ജീന എന്നിവരും ഫുഡ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍മാരായ സിറിയക് ജോണ്‍, ആഘോഷങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ റെജി മാത്യുസ് (കൈക്കാരന്‍) ചടങ്ങില്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്