അഭയാര്‍ഥികളുടെ എണ്ണം റിക്കാര്‍ഡ് ഭേദിക്കും, ജര്‍മന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടം
Thursday, November 26, 2015 7:25 AM IST
ബര്‍ലിന്‍: ഈ മാസം ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോഡ് ഭേദിക്കുമെന്ന് ജര്‍മന്‍ പോലീസിന്റെ കണക്ക്. ശനിയാഴ്ച മാത്രം 7120 പേരാണ് രാജ്യത്തെത്തിയത്. ഞായറാഴ്ച ഇത് 7362 ആയി. ഓസ്ട്രിയന്‍ അതിര്‍ത്തി കടന്നാണ് ഇവരിലേറെപ്പേരും വരുന്നത്. എണ്ണം കൂടുന്നതിനനുസരിച്ച് ജര്‍മന്‍ ജനതയുടെ അഭയാര്‍ഥിവിരുദ്ധ മനോഭാവവും ശക്തി പ്രാപിക്കുന്നു എന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ അഭയാര്‍ഥികളുടെ വരവ് കാരണം വലിയ ഉണര്‍വും കാണുന്നു. അവരുടെ ഷോപ്പിംഗ് വഴി മാത്രം സമ്പദ് വ്യവസ്ഥയ്ക്കു നേട്ടമുണ്ടായി എന്നാണു കണക്കുകളില്‍ വ്യക്തമാകുന്നത്. മൂന്നാം പാദത്തില്‍ ജര്‍മന്‍ സമ്പദ് വ്യവസ്ഥ ശക്തമായ വളര്‍ച്ചയും രേഖപ്പെടുത്തുന്നു. ജിഡിപിയില്‍ 0.3 ശതമാനമാണു വളര്‍ച്ച.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍