ജോര്‍ജ് മാമ്പിള്ളിയുടെ സംസ്കാരം നവംബര്‍ 30ന്
Wednesday, November 25, 2015 8:04 AM IST
ഫ്രാങ്ക്ഫര്‍ട്ട്(ജര്‍മനി): കഴിഞ്ഞയാഴ്ച നിര്യാതനായ ജോര്‍ജ് മാമ്പിള്ളി (67) യുടെ സംസ്കാരം നവംബര്‍ 30ന് (തിങ്കള്‍) രാവിലെ 10ന് ഫ്രാങ്ക്ഫര്‍ട്ട് ബോണ്‍ഹൈം സെമിത്തേരിയില്‍ നടക്കും. രാവിലെ എട്ടു മുതല്‍ 9.30 വരെ സെമിത്തേരി കപ്പേളയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ഫ്രാങ്ക്ഫര്‍ട്ട് പ്രോയ്ഗ്നസ് ഹൈം സെന്റ് ക്രിസ്റ്റോഫറസ് പള്ളിയില്‍ പരേതനുവേണ്ടി ദിവ്യബലിയും തുടര്‍ന്ന് പള്ളി ഹാളില്‍ അനുശോചന യോഗവും നടക്കും.

മുപ്പത്തഞ്ച് വര്‍ഷം ജര്‍മനിയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്ത മാമ്പള്ളി, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജോലിയില്‍നിന്നാണ് പെന്‍ഷന്‍ ജീവിതം ആരംഭിച്ചത്. കോഴിക്കോട് മാമ്പിള്ളി പരേതനായ പാപ്പച്ചന്‍ - ലില്ലി ദമ്പതികളുടെ മകനായിരുന്നു. ഭാര്യ: പെണ്ണമ്മ ചേന്നങ്കരി ചെറുകോട്ട് കുടുംബാഗം. മക്കള്‍: വീണ, അല്‍ഫിന്‍. മരുമന്‍: അഭിലാഷ് (അമേരിക്ക).

വിവരങ്ങള്‍ക്ക്: 4969443980.

എൃശലറവീള അററൃലലൈ: ഉീൃലേഹംലശഹലൃ ടൃ. 104, 60389 എൃമിസളൌൃ മാ ങമശി.

ഗമവേ. ഗശൃരവല ട. ഇവൃശീുവീൃൌ അറൃലലൈ: അി റലി ഉൃലശ ടലേശിലി 42ഇ, 60435 എൃമിസളൌൃ മാ ങമശി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍