ഫോബ്മ കലോത്സവം: പ്രസംഗ മത്സര വിഷയങ്ങള്‍ പ്രഖ്യാപിച്ചു
Monday, November 23, 2015 8:57 AM IST
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ നവംബര്‍ 28 നു (ശനി) നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ നീട്ടി.

മുന്‍കൂട്ടി അറിയിച്ചിരുന്നതുപോലെ ഈ വര്‍ഷത്തെ കലോത്സവത്തിലെ പ്രസംഗ മത്സര വിഷയങ്ങളും കലോത്സവ കമ്മിറ്റി മത്സരാര്‍ഥികളെ അറിയിച്ചു കഴിഞ്ഞു. രണ്ടു വിഷയങ്ങള്‍ ആണ് മുന്‍കൂര്‍ നല്‍കുക. ഇവയില്‍നിന്നു കലോത്സവ വേദിയില്‍ വച്ച് നറുക്കിട്ട് എടുക്കുന്ന ഒരു വിഷയത്തില്‍ ആയിരിക്കും മത്സരം. ഒമ്പതു വയസു മുതല്‍ പതിനഞ്ചു വയസു വരെയുള്ള കുട്ടികള്‍ക്ക് മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേകം മത്സരങ്ങളാണുള്ളത്. 16 വയസിനു മുകളിലേക്കുള്ള സീനിയര്‍ വിഭാഗത്തില്‍ മലയാളത്തില്‍ മാത്രമേ പ്രസംഗ മത്സരം ഉണ്ടാകൂ.

ജൂണിയര്‍ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങള്‍

1. ഒരു നല്ല പ്രസംഗത്തിന്റെ ഗുണങ്ങള്‍ (ഝൌമഹശശേല ീള മ ഴീീറ ുലലരവ)

2. ആത്മവിശ്വാസം (ഇീിളശറലിരല)

സീനിയര്‍ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങള്‍

1. ഞാന്‍ ഈ ലോകം ഭരിച്ചാല്‍ (കള ക ൃൌഹല വേല ണീൃഹറ)

2. സമയ വിനിയോഗം (ഠശാല ാമിമഴലാലി)

നാട്ടിലെ സ്കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുന്നത്. മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയാനും രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (വു://ംംം.ളീയാമൌസ.ീൃഴ/മൃമിേെറഹശലൃേമൌൃല/സമഹീഹമ്െമാ2015/) സന്ദര്‍ശിക്കുകയോ ചെയ്യുക. അഞ്ചു വയസുമുതല്‍ മുകളിലേക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക. സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര