ഫാ. ഹാന്‍സ് പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്പ്
Monday, November 23, 2015 8:53 AM IST
ലണ്ടന്‍: ലണ്ടനിലെ സതക് അതിരൂപതയിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ പുതിയ ചാപ്ളെയിനായി നിയമിതനായ ഫാ. ഹാന്‍സ് പുതിയാകുളങ്ങരയ്ക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

നവംബര്‍ അഞ്ചിനു വൈകുന്നേരം ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഫാ. ഹാന്‍സിനു യുകെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍, ഫാ. ജോര്‍ജ് മാമ്പിള്ളില്‍, അതിരൂപതയില്‍ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സതക് അതിരൂപതയില്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ചാപ്ളയിനായിട്ടാണു നിയമനം. യുകെയിലെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നാണ് സതക്. ഇവിടെ 14 കുര്‍ബാന കേന്ദ്രങ്ങളിലായി 1500ഓളം സീറോ മലബാര്‍ കുടുംബങ്ങളും വിശ്വാസ പരിശീലനം നേടുന്ന ആയിരത്തോളം കുട്ടികളുമുണ്ട്.

ഗള്‍ഫ് നാടുകളിലും ഇന്ത്യയിലെ ഭോപ്പാലിലും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ചാപ്ളെയിനായി വര്‍ഷങ്ങളായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. ഹാന്‍സ് സീറോ മലബാര്‍ സഭയുടെ പ്രവാസികാര്യ കമ്മീഷനാണു ചാപ്ളെയിനായി നിര്‍ദ്ദേശിച്ചത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍