പാരീസ് ആക്രമണത്തിന്റെ ആസൂത്രകന്‍ യാത്ര ചെയ്തത് ജര്‍മനി വഴി
Wednesday, November 18, 2015 1:48 PM IST
ബര്‍ലിന്‍: പാരീസിലെ ഭീകരാക്രമണ പരമ്പര ആസൂത്രണം ചെയ്ത സലാ അബ്ദസലാം യാത്ര ചെയ്തത് ജര്‍മനി വഴിയായിരുന്നു എന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം.

ഇയാളെ ഓസ്ട്രിയന്‍ പോലീസ് സെപ്റ്റംബര്‍ ഒമ്പതിന് തടഞ്ഞ് പരിശോധിച്ചിരുന്നു. ജര്‍മനിയില്‍നിന്നാണെത്തിയതെന്ന് അപ്പോഴാണു വ്യക്തമായത്. സംശയാസ്പദമായി ഒന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ഇയാളെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

സലായുടെ സഹോദരന്‍ ബ്രാഹിം അബ്ദുസലാം പാരീസില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചു. ബെല്‍ജിയത്തില്‍നിന്നു വാടകയ്ക്കെടുത്ത ഫോക്സ് വാഗന്‍ പോളോയുടെ രേഖകളിലും സലായുടെ പേര് പരാമര്‍ശിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍