താലയില്‍ മലയാളത്തിന്റെ യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ 21ന്
Monday, November 16, 2015 8:20 AM IST
ഡബ്ളിന്‍: പുതുതലമുറയുടെ വ്യക്തിത്വവികസനത്തിനു പ്രാധാന്യം നല്‍കികൊണ്ട് മലയാളം സാംസ്കാരിക സംഘടന ഒരുക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ (ഥഋട) ഡബ്ളിനിലെ പ്ളാസ ഹോട്ടലില്‍ (താല) നവംബര്‍ 21നു രാവിലെ പത്തു മുതല്‍ രണ്ടു വരെ നടക്കും.

പന്ത്രണ്ട് വയസിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന നൂറു കുട്ടികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം. അയര്‍ലന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അറുപതോളം കുട്ടികള്‍ ഇതിനോടകം തന്നെ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. താല്പര്യമുള്ളവര്‍ വു://ാലലശിേറശമ.ില എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാവുന്നതാണ്.

യുവപ്രതീക്ഷകള്‍ക്ക് കരുത്തു പകരാന്‍ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാറിന്റെ പ്രത്യേകതകള്‍ ഇതില്‍ തെഞ്ഞെടുത്ത വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയര്‍ലന്‍ഡിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡാനിയേല്‍ രാമമൂര്‍ത്തി വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന വിഷയമാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്.

പുതുതലമുറയുടെ മാനസികാരോഗ്യം എന്ന വിഷത്തില്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ് ഇഷിത സാന്‍ഗ്ര ക്ളാസ് നയിക്കും. അയര്‍ലന്‍ഡിലെ പ്രമുഖ ബിസിനസുകാരില്‍ ഒരാളായ ജോണ്‍ കോമി വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ബാലപാഠങ്ങളും അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ചും ക്ളാസ് നയിക്കും.

വിവരങ്ങള്‍ക്ക്: രാജേഷ് ഉണ്ണിത്താന്‍ 086 0866988, ഡാനിയേല്‍ വര്‍ഗീസ് 087 2176441, ജോബി സ്കറിയ 085 7184293, ബിപിന്‍ ചന്ദ് 089 4492321.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍