മാഞ്ചസ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിന്
Sunday, November 15, 2015 6:41 AM IST
മാഞ്ചസ്റര്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിനു (ഞായര്‍) മാഞ്ചസ്ററില്‍ നടക്കും.

വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 12.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം.. ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കും യൂത്തിനുമായിട്ടുള്ള ധ്യാനത്തിനു തുടക്കമാകും. ജീസസ് യൂത്ത് ടീമാണു കുട്ടികളുടെ ധ്യാനത്തിനു നേതൃത്വം നല്‍കുക.

'പ്രവാസി ജീവിതത്തില്‍ കുടുംബ വിശുദ്ധീകരണം' എന്ന വിഷയം ആസ്പദമാക്കിയാണ് ധ്യാനം. കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങുവാനുള്ള ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മാഞ്ചസ്ററിലും പരിസര പ്രദേശത്തുമുള്ള മുഴുവന്‍ ആളുകളെയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

വിലാസം: സെന്റ് ആന്റണീസ് ചര്‍ച്ച്, പോര്‍ട്ട് വേ, മാഞ്ചസ്റര്‍ ങ220ണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍