അഭയാര്‍ഥി നിയന്ത്രണത്തിനു സ്വീഡന്‍ അതിര്‍ത്തിപരിശോധന ആരംഭിച്ചു
Thursday, November 12, 2015 10:21 AM IST
സ്റ്റോക്ക്ഹോം: അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ അതിര്‍ത്തികളില്‍ പരിശോധന പുനരാരംഭിക്കാന്‍ സ്വീഡിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.

അനിയന്ത്രിതമായ അഭയാര്‍ഥിപ്രവാഹം രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്വീഡിഷ് ആഭ്യന്തര മന്ത്രി ആന്‍ഡേഴ്സ് യിജ്മാന്‍ വിശദീകരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് തീരുമാനം പ്രാബല്യത്തിലായി. പത്തു ദിവസത്തേക്കാണു പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍