ഫ്രാന്‍സില്‍ അതിര്‍ത്തി നിയന്ത്രണം
Wednesday, November 11, 2015 1:36 PM IST
പാരീസ്: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതു കണക്കിലെടുത്ത് ഫ്രാന്‍സ് നവംബര്‍ 30 മുതല്‍ ഒരു മാസത്തേക്ക് അതിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

ഭീകരരില്‍നിന്നുള്ള ഭീഷണിയും ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി ബര്‍ണാഡ് കാസന്യൂ വിശദീകരിച്ചു. ഇത് ഷെങ്കന്‍ ഉടമ്പടിയുടെ ലംഘനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താത്കാലികമായി അതിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഷെങ്കന്‍ ഉടമ്പടിയില്‍ വ്യവസ്ഥയുണ്ട്. 2011 ല്‍ ജി 20 ഉച്ചകോടിയോടനുബന്ധിച്ചും ഇത്തരത്തില്‍ ഫ്രാന്‍സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍