സ്വരാജ് പോളിന്റെ മകന്‍ എട്ടാം നിലയില്‍നിന്ന് വീണുമരിച്ചു
Tuesday, November 10, 2015 7:42 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളായ ലോര്‍ഡ് സ്വരാജ് പോളിന്റെ മകന്‍ അംഗദ് പോള്‍ സ്വന്തം വീടിന്റെ എട്ടാം നിലയില്‍നിന്നു വീണു മരിച്ചു. 45 വയസായിരുന്നു.

സ്വരാജ് പോള്‍ സ്ഥാപിച്ച കപാരോ പിഎല്‍സി എന്ന ഉരുക്കു വ്യവസായ കമ്പനി നടത്തിയിരുന്നത് അംഗദ് ആയിരുന്നു. സ്റീലിന്റെ വിലത്തകര്‍ച്ച കാരണം കമ്പനി തകര്‍ച്ചയുടെ വക്കിലെത്തുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ അംഗദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍