ഡോ. റോയി സതപതി നിര്യാതനായി
Tuesday, November 10, 2015 7:39 AM IST
സൂറിച്ച്: സ്വിസ് ഇന്ത്യക്കാരുടെ ഇടയില്‍ അറിയപ്പെടുന്ന സോഷ്യല്‍ വര്‍ക്കറും മലയാളികളുടെ അടുത്ത സുഹൃത്തുമായ ഡോ. റോയി സതപതി (58) നിര്യാതനായി. അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബംഗ്ളാദേശില്‍ എത്തിയ ഡോ. റോയിക്കു ഞായറാഴ്ച അവിടെ വച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. മൃതദേഹം സൂറിച്ചില്‍ എത്തിക്കാനുള്ള നടപടി ക്രമത്തിലാണു ബന്ധുക്കള്‍. പരേതന്‍ അടുത്ത കാലം വരെ സ്വിസ് കോ ഓപറെയിഡില്‍ ചീഫ് മാനേജര്‍ ആയിരുന്നു.

സംസ്കാരം പിന്നീട് സൂറിച്ചില്‍. ഭാര്യ: ബേബി സതപതി എറണാകുളം പറവൂര്‍ സ്വദേശിനിയാണ്. ഏക മകന്‍ രാജീവ് (പൈലറ്റ് എയര്‍ ബെര്‍ലിന്‍).

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍