യുക്മ നാഷണല്‍ കലാമേളയിലേക്ക് ക്വട്ടേഷനുകള്‍ ക്ഷണിച്ചു
Friday, November 6, 2015 8:39 AM IST
ലണ്ടന്‍: നവംബര്‍ 21നു ഹണ്ടിംഗ്ടണില്‍ നടക്കുന്ന ആറാമത് യുക്മ നാഷണല്‍ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിച്ചതായി കലാമേള കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

കലാമേളയുടെ ഭാഗമായി മിതമായ നിരക്കില്‍ ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ള വരും കലാമേളയുടെ വേദിയില്‍ പരസ്യം ചെയ്യുന്നതിനും ഏതെങ്കിലും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനും താത്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി സജിഷ് ടോം, ട്രഷറര്‍ ഷാജി തോമസ് എന്നിവരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.

ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12 ആണ്.

സെക്രട്ടറിയുടെ ഇമെയില്‍ (ലെരൃലമ്യൃേ.ൌസാമ@ഴാമശഹ.രീാ) മുഖേനയോ കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് 07885467034 മുഖേനയോ ക്വട്ടേഷനുകളില്‍ യോഗ്യമായവ തെരഞ്ഞെടുത്തു അറിയിക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്