ക്നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലന്‍ഡിന്റെ നക്ഷത്രരാത്രി 2015 ഒരുങ്ങുന്നു
Wednesday, November 4, 2015 8:09 AM IST
ഡബ്ളിന്‍: 'നക്ഷത്രരാത്രി 2015' എന്നു പേരിട്ടിരിക്കുന്ന അയര്‍ലന്‍ഡിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരുപിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു.

കാലിത്തൊഴുത്തില്‍ ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപിറവിയുടെ സന്ദേശം അറിയിക്കുവാന്‍ ഡബ്ളിനിലും കിള്‍ഡയര്‍, ഡ്രോഹഡ, വിക്ളോ തുടങ്ങിയ ഡബ്ളിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ക്നാനായ കുടുംബങ്ങളില്‍ ക്രിസ്മസ് കരോള്‍ എത്തും.

ഡിസംബര്‍ 12, 13, 19, 20 തീയതികളിലായാണ് ക്രിസ്മസ് കരോള്‍ ഒരുക്കിയിരിക്കുന്നത്. 12നു (ശനി) ലുക്കന്‍, ബ്ളാഞ്ചര്‍സ്റൌന്‍, സിറ്റി സെന്റര്‍, 13നു (ഞായര്‍) താല, 19നു (ശനി) സാട്രി, സ്വോര്‍ട്സ്, ഫിന്‍ഗ്ളാസ്, 20നു (ഞായര്‍) സൌത്ത് ഡബ്ളിന്‍ എന്നിങ്ങനെയാണു ക്രിസ്മസ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം താത്പര്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍