സ്വിറ്റ്സര്‍ലാന്‍ഡില്‍ കേരളോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, November 3, 2015 10:02 AM IST
സൂറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിറ്റ്സര്‍ലാന്‍ഡും യൂത്ത് ഫോറവും സംയുക്തമായി ഒരുക്കുന്ന 'കേരളോത്സവം 2015' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജോഷി പന്നാരകുന്നേല്‍, പ്രസിഡന്റ് ജിമ്മി കൊരട്ടികാട്ടുതറയില്‍, സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.

നവംബര്‍ ഏഴിനു (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു കേരളപ്പിറവി വിപുലമായി ആഘോഷിക്കും. (ഡിലൃേലഒലഹെശയമരവൃമലൈ , 8700 ഗüിമരവ, ദൌലൃശരവ)

ആഘോഷത്തോടനുബന്ധിച്ച് യുവജനോത്സവവും മെഗാ സ്റേജ് ഷോയും ഒരുക്കുന്നുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡില്‍ മലയാള രാജ്യത്തിന്റെ ജന്മദിനമാഘോഷിക്കുന്ന ഏക സംഘടനയാണ് വേള്‍ഡ് മലയാളി കൌണ്‍സില്‍.

സിനിമാ, സംഗീതം, ഹാസ്യം എന്നീ മേഖലകളില്‍ പ്രശസ്തി നേടിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഹൃദ്യമായൊരു സ്റേജ് ഷോ ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മികവു വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരില്‍, സെക്രട്ടറി റോഷ്നി കാശാംകാട്ടില്‍, ട്രഷറര്‍ ഫ്രെഡിന്‍ താഴത്തുകുന്നെല്‍, യൂത്ത് ഫോറം കണ്‍വീനര്‍ ബോസ് മണിയംപാറയില്‍ എന്നിവര്‍ ഉറപ്പു നല്‍കി .

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്) വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കും. മേജര്‍, മൈനര്‍ എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് മത്സരങ്ങള്‍. വിജയിക്കുന്ന ടീമുകള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

പ്രശസ്തരായ ഒരു പിടി കലാകാരന്മാരെയും കലാകാരികളെയും അണി നിരത്തുന്ന മെഗാ ഷോയുടെ അവസാന മിനുക്ക് പണിയിലാണ് സംഘാടകര്‍. പ്രേമം ഫെയിം സിജു വില്‍സണ്‍, സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ഷാജോണ്‍, സിനിമാ താരവും നര്‍ത്തകിയുമായ

മൃഥുല വാരിയര്‍, പ്രശസ്ഥ പിന്നണി ഗായകന്‍ അഫ്സല്‍, പിന്നണി ഗായിക അഖില ആനന്ദ്, ഹാസ്യ സാമ്രാട്ട് ഉല്ലാസ് പന്തളം, കലാഭവന്‍ സുധി എന്നിവരെ കൂടാതെ സ്വിസ് മലയാളി പ്രതിഭകളും ചേര്‍ന്ന് മെഗാ സ്റേജ് ഷോ ഒരുക്കും.

ആഘോഷങ്ങളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍