സാന്തോം കണ്‍വന്‍ഷനു തുടക്കമായി
Friday, October 23, 2015 7:43 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത് സാന്തോം ബൈബിള്‍ കണ്‍വന്‍ഷനു ത്യാഗരാജ സ്റേഡിയത്തില്‍ തുടക്കമായി. ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്കു വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രോ വികാരി ജനറാള്‍ ഫാ. മാത്യു മൂത്തശേരി, ചാന്‍സലര്‍ ഫാ. ജോണ്‍ മൈലന്‍വേലി, ഫാ. സാജു ഇലഞ്ഞിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ ആന്‍ഡ് ടീം ആണ് ഈ വര്‍ഷത്തെ ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ഥം ഐഎന്‍എ മെട്രോ സ്റേഷനില്‍നിന്നും ത്യാഗരാജ സ്റേഡിയത്തിലേക്കു സൌജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ 25നു (ഞായര്‍) സമാപിക്കും. രാവിലെ 11.30നു മാര്‍ ഭരണികുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും. അന്നേദിവസം രൂപതയിലെ ദേവലയങ്ങളിലും മാസ് സെന്ററുകളിലും രാവിലെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കില്ല.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്