ഹാംബുര്‍ഗ് അഭയാര്‍ഥികേന്ദ്രത്തില്‍ സംഘര്‍ഷം: അഞ്ചു പേര്‍ക്ക് പരിക്ക്
Thursday, October 8, 2015 8:01 AM IST
ഹാംബുര്‍ഗ്: ജര്‍മനിയിലെ ഹാംബുര്‍ഗിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ സംഘര്‍ഷം. അഫ്ഗാനിസ്ഥാന്‍കാരും അല്‍ബേനിയക്കാരും ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. അഞ്ചു പേര്‍ക്കു പരിക്കേറ്റു.

രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകളെല്ലാം പരിധിയില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങളും ഇപ്പോള്‍ പതിവായിരിക്കുന്നു.

ഹാംബുര്‍ഗില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ ഇരുമ്പു വടി ഉപയോഗിച്ച് പരസ്പരം അടിച്ചെന്ന് പോലീസ്. അഫ്ഗാന്‍കാരെ തോക്കു ചൂണ്ടി പേടിപ്പിച്ചതിന് ഒരു അല്‍ബേനിയക്കാരനെ കസ്റഡിയിലെടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍