എംഎംസിഎ ഡാന്‍സ് സ്കൂള്‍ ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന്
Thursday, October 8, 2015 6:47 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതിയതായി ആരംഭിക്കുന്ന ഡാന്‍സ് ക്ളാസുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) വൈകുന്നേരം 5.30നു നടക്കും.

പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ ജയന്തി ശിവകുമാര്‍ ആണു നൃത്തം അഭ്യസിപ്പിക്കുന്നത്. ക്ളാസിക്കല്‍, ബോളിവുഡ് നൃത്ത ശൈലികള്‍ പ്രത്യേകമായാണു പരിശീലിപ്പിക്കുന്നത്.

ലോകപ്രശസ്ത നര്‍ത്തകിയായ വൈജയന്തിമാല ബാലിയുടെ ശിഷ്യ കൂടിയായ ജയന്തി ശിവകുമാര്‍ ഐഎസ്ടിഡി സിലബസില്‍ കുട്ടികളെ ഗ്രേഡ് എക്സാമിനുവേണ്ടി പ്രത്യേകമായി പരിശീലിപ്പിക്കുന്നുണ്ട്. ജയന്തി കഴിഞ്ഞ 15 വര്‍ഷമായി യുകെയിലെ വിവിധ വിദ്യാലയങ്ങളിലും അസോസിയേഷനുകളിലും മറ്റു സ്ഥാപനങ്ങളിലും നൃത്തം അഭ്യസിപ്പിച്ചുവരുന്നു.

വിവരങ്ങള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു.

ഡാന്‍സ് ക്ളാസിന്റെ വിലാസം: ങലവീേറശ ഇവൌൃരവ ഒമഹഹ, ആീംഹമിറ ഞീമറ, ആമഴൌഹല്യ, ങ23 1ഘഋ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്