ഫോക്സ് വാഗണ്‍ കുംഭകോണം: ഓസ്ട്രിയയില്‍ 3,63,400 കാറുകളെ ബാധിക്കും
Thursday, October 8, 2015 6:42 AM IST
വിയന്ന: ലോകമെമ്പാടും ഒരുകോടി പത്തുലക്ഷം വാഹന ഉടമകള്‍ ഫോക്സ് വാഗന്റെ മലിനീകരണ വിവാദത്തില്‍ അകപെട്ടപ്പോള്‍ ചെറിയ രാഷ്ട്രമായ ഓസ്ട്രിയയിലും നിരവധി കാര്‍ ഉടമകളെ ഇതു ദോഷകരമായി ബാധിക്കും. ഓസ്ട്രിയയില്‍ ഏകദേശം 3,63,400 കാറുകളെയാണു പുക മലിനീകരണ വിവാദം ബാധിക്കുന്നത്.

കമ്പനിയുടെ അറിയിപ്പു പ്രകാരം ഈ വാഹന ഉടമകള്‍ക്കു വരും ദിവസങ്ങളില്‍ കത്തുമൂലമുള്ള വിശദീകരണം ലഭിക്കും. ഓസ്ട്രിയയില്‍ 1,80,500 ഫോക്സ് വാഗണ്‍ കാറുകളേയും ഗോള്‍ഫ് ആറാമത് ജനറേഷനിലെ 24,400 കാറുകളേയും കൂടാതെ 72,500 ഔഡി കാറുകളേയും (അ1, അ2, അ3, ഝ3 മാര്‍ക്കുകള്‍), 54,300 സ്കോഡ കാറുകളേയും 31,700 സിയറ്റ് കാറുകളേയും ഇതു ബാധിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍