രണ്ടാമത് പുതുപ്പള്ളി സംഗമത്തിനു തിരശീല വീണു
Wednesday, October 7, 2015 8:27 AM IST
ലണ്ടന്‍: പുതുപ്പള്ളി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടെലിഫോണിലൂടെ നിര്‍വഹിച്ചു. ഈശ്വര പ്രാര്‍ഥനയ്ക്കുശേഷം കലാപരിപാടികള്‍ ആരംഭിച്ചു.

പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ സ്വന്തം സ്പോര്‍ട്സ് ഇനമായ നാടന്‍ പന്തുകളി അരങ്ങേറി. തുടര്‍ന്നു ഗാനമേള, ഡാന്‍സ്, കുടുംബഷോ എന്നിവ അരങ്ങേറി. വിഭവസസമൃദ്ധമായ സദ്യയോടെ സംഗമം സമാപിച്ചു.

അടുത്ത സംഗമം 2016 ഒക്ബോര്‍ എട്ടിനു മാഞ്ചസ്ററില്‍ നടത്താന്‍ തീരുമാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടക സമിതിക്കുവേണ്ടി റോണി ഏബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍