സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കസമൂഹത്തിന്റെ ജപമാല സമര്‍പ്പണം ഒക്ടോബര്‍ എട്ടുമുതല്‍
Tuesday, October 6, 2015 8:28 AM IST
സന്ദര്‍ലാന്‍ഡ്: കത്തോലിക്കാസഭയില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ സന്ദര്‍ലാന്‍ഡിലെ സായംസന്ധ്യകള്‍ ജപമാല പ്രാര്‍ഥനകളാല്‍ മുഖരിതമാകും.

മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിനു (വ്യാഴം) വൈകുന്നേരം എഴു മുതല്‍ ആരംഭിക്കുന്ന ജപമാലകള്‍ക്ക് വിവിധ കുടുംബ യൂണിറ്റുകള്‍ നേതൃത്വം നല്‍കും. 17നു (ശനി) രാവിലെ 10.30നു നടക്കുന്ന ജപമാലക്കും തുടര്‍ന്നുള്ള ആഘോഷമായ ദിവ്യബലിക്കും ന്യൂകാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദിവ്യബലിക്കുശേഷം നടക്കുന്ന സ്നേഹകൂട്ടയ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്