മാഞ്ചസ്റര്‍ ക്നാനായ ചാപ്ളെയിന്‍സിയുടെ നേതൃത്വത്തില്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനം ഒക്ടോബര്‍ നാലിന്
Friday, October 2, 2015 5:04 AM IST
വാല്‍സിംഗ്ഹാം: സെന്റ് മേരീസ് ക്നാനായ ചാപ്ളെയിന്‍സിയുടെ പ്രഥമ മരിയന്‍ തീര്‍ഥാടനം ഒക്ടാാേബര്‍ നാലിനു വാല്‍സിംഗ്ഹാമില്‍ നടത്തുന്നു. ഇംഗ്ളണ്ടിലെ നസ്രത്ത് എന്ന് ഖ്യാതി നേടിയ വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ നാനാ ഭാഗത്തുനിന്നും യൂറോപ്പില്‍നിന്നുമുളള ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്നു. ഇംഗ്ളണ്ടിലെ വിവിധ കത്തോലിക്ക രൂപതകളില്‍നിന്നും വാല്‍സിംഗ്ഹാമിലേക്കു പതിവായി തീര്‍ഥാടനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വാല്‍സിംഗ്ഹാം മാതാവിന്റെ അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാനായി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒറ്റയ്ക്കായും കൂട്ടമായും വിശ്വാസികള്‍ നിത്യേന എത്തിച്ചേരാറുണ്ട്.

ഒക്ടോബര്‍ നാലിനു രാവിലെ 11 മുതല്‍ നാലു വരെയാണു തീര്‍ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണമായി തീര്‍ഥാടകസംഘം മരിയന്‍ ദേവാലയത്തിലേയ്ക്കും തുടര്‍ന്നു സ്ളിപ്പര്‍ ചാപ്പലിലേയ്ക്കും സന്ദര്‍ശനം നടത്തും. തുടര്‍ന്നു ആഘോഷമായ ദിവ്യബലിയും മറ്റു തിരുക്കര്‍മ്മങ്ങളും നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ യുകെ കെസിഎ ഭാരവാഹികളും ഈസ്റ് ആംഗ്ളിയ യൂണിറ്റ് ഭാരവാഹികളും ഒരുങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്:സാബു ചൂണ്ടക്കാട്ടില്‍