ഫോക്സ്വാഗന്‍ തട്ടിപ്പ് യുകെയില്‍ ബാധിച്ചത് 12 ലക്ഷം കാറുകളെ
Thursday, October 1, 2015 8:06 AM IST
ലണ്ടന്‍: മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ച 12 ലക്ഷം കാറുകള്‍ ഫോക്സ്വാഗന്‍ യുകെയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നു വ്യക്തമാകുന്നു.

ടര്‍ബോഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ഔഡി, സീറ്റ്, സ്കോഡ, ഫോക്സ് വാഗന്‍ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. എല്ലാ വാഹന ഉടമകളെയും നേരില്‍ ബന്ധപ്പെടാനാണു കമ്പനി ഉദ്ദേശിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍