ഡിഎംഎയുടെ ആഭിമുഖ്യത്തില്‍ പരിസരശുചീകരണം ഒക്ടോബര്‍ രണ്ടിന്
Wednesday, September 30, 2015 8:45 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍, വിനയ് നഗര്‍ കിദ്വായ് നഗര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു (വെള്ളി) പരിസര ശുചീകരണം നടത്തുന്നു.

രാവിലെ ഒമ്പതു മുതല്‍ സഫ്ദര്‍ജംഗ് ആശുപത്രിയുടെ അത്യാഹിത വിഭാഗവും പരിസര പ്രദേശങ്ങളുമാണ് ശുചീകരണം നടത്തുക.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കൌണ്‍സിലര്‍ ശൈലേന്ദ്ര സിംഗ്, ഡല്‍ഹി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തോമസ് കുറ്റിയാനി മറ്റം, ഡിഎംഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി സാജന്‍ ചെറിയാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി