അഭയാര്‍ഥികളോടുള്ള നിലപാട് മെര്‍ക്കലിന്റെ ജനപ്രീതി കുറച്ചു
Monday, September 28, 2015 8:12 AM IST
ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു സ്വന്തം രാജ്യത്ത് ജനപ്രീതി കുറഞ്ഞതായി സര്‍വേ ഫലം. സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്നു വന്ന പതിനായിരക്കണക്കിനു അഭയാര്‍ഥികള്‍ക്ക് ജര്‍മനി വാതിലുകള്‍ തുറന്നിട്ടുകൊടുത്തതാണ് ഇതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍.

ഈ വര്‍ഷം പത്തു ലക്ഷം അഭയാര്‍ഥികളെങ്കിലും രാജ്യത്തെത്തുമെന്നാണ് കണക്കാക്കുന്നത്.

ജര്‍മനിയിലെ രാഷ്ട്രീയനേതാക്കളുടെ ജനപ്രീതിയില്‍ മെര്‍ക്കല്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. അഭയാര്‍ഥികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റീന്‍മെയര്‍ക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം. ജൂണില്‍ ലഭിച്ചതിനെക്കാള്‍ അഞ്ചു പോയിന്റ് കുറവാണ് മെര്‍ക്കലിന് ഇപ്പോള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍