നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ഒക്ടോബര്‍ രണ്ടിന്
Monday, September 28, 2015 7:12 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബര്‍ രണ്ടിനു (വെള്ളി) കാര്‍ത്തിക പൊങ്കാല ആചരിക്കുന്നു.

പുലര്‍ച്ചെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തി ശ്രീജിത് അടികളുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും ലഘുഭക്ഷണവും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി