ബോള്‍ട്ടനില്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ കലാമേള ഒക്ടോബര്‍ 31ന്
Monday, September 28, 2015 7:08 AM IST
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ കലാമേള ഒക്ടോബര്‍ 31നു (ശനി) ബോള്‍ട്ടനിലെ സെന്റ് ജയിംസ് സ്കൂളില്‍ നടക്കും. ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന കലാമേളയില്‍ 13 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.

കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റു നേടുന്ന മത്സരാര്‍ഥികള്‍ക്ക് കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കും.

എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ഥികളുടെ പേരു വിവരങ്ങള്‍, കലാമേളയ്ക്കായുള്ള പ്രത്യേക രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇമെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്. രജിസ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ നിന്നോ ഫേസ്ബുക്ക് പേജില്‍ നിന്നോ, അതത് അസോസിയേഷന്‍ സെക്രട്ടറിയില്‍ നിന്നോ ലഭ്യമാണ്. മത്സരാര്‍ഥികളുടെ പേരു വിവരങ്ങള്‍ ഒക്ടോബര്‍ 27നു മുമ്പ് യുക്മ ഭാരവാഹികള്‍ക്ക് അയച്ചു നല്‍കേണ്ടതാണ്.

റീജണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റും നാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്സൈറ്റില്‍ വു://ംംം.ൌൌസാമ.ീൃഴ/ ലഭ്യമാണ്.

കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫ്, സെക്രട്ടറി ഷിജോ വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: സുനില്‍ മാത്യു (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍) 7832674818, അഡ്വ. സിജു ജോസഫ് 07951453134, ഷിജോ വര്‍ഗീസ് 07852931287.

വേദിയുടെ വിലാസം: ട.ഖമാല ടരവീീഹ, ഘൌരമ ഞീമറ, എമൃിീൃംവേ,ആീഹീി, ആഘ4 9ഞഡ.